Sorry, you need to enable JavaScript to visit this website.

ആഘോഷത്തോടെ നഴ്‌സുമാർ ആടിപ്പാടി,  അന്താരാഷ്ട്ര നഴ്‌സസ് ദിനം കേമമാക്കി

അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ രാജ്യക്കാരായ നഴ്‌സുമാർ ഒത്തുചേർന്ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ വിവിധ ദൃശ്യങ്ങൾ 

ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ഇന്റർനാഷണൽ നഴ്‌സസ് ഡേ കൊണ്ടാടി. ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ   വിവിധ രാജ്യക്കാരെ അണിനിരത്തി അവരുടെ കലാരൂപങ്ങളും സംസ്‌കാരവും  കോർത്തിണക്കി വൈവിധ്യമാർന്ന പരിപാടികളോടെയാണ് ആഘോഷം മികവുറ്റതാക്കിയത്. ഇന്ത്യൻ നഴ്‌സുമാരാണ് ആഘോഷ പരിപാടികളുടെ മുൻപന്തിയിൽ നിന്നതും വലിയ തോതിൽ പ്രശംസ പിടിച്ചുപറ്റിയതും. ആയിരത്തിലധികം നഴ്‌സുമാരാണ് കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ തങ്ങളുടെ സർഗസിദ്ധി പ്രകടമാക്കിയത്. 
സൗദി അറേബ്യ, ഇന്ത്യ, ഫിലിപ്പൈൻസ്, നൈജീരിയ, ഈജിപ്ത്, തുനീഷ്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ വിവിധ കലാപരിപാടികൾ സദസ്സിനെ ഇളക്കിമറിച്ചു. കേരളത്തിന്റെ തനത് കലകളായ തിരുവാതിര, ഒപ്പന, മാർഗംകളി മുതലായവയും രാജസ്ഥാനി ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നിങ്ങനെ പലതരം ഡാൻസുകളും ഒപ്പം പാട്ടുകളും അവതരിപ്പിച്ച് മലയാളി നഴ്‌സുമാർ 
നഴ്‌സിംഗ് ഡയറക്ടർ ഡോ. ഗാഥാ അബ്ദുല്ല നഴ്‌സസ് ദിനാഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി ഡയരക്ടർ ഡോ. നിഹാദ് നസ്‌റുല്ല, ഏരിയാ മാനേജർ സബീനാ റഷീദ്, എജുക്കേറ്റർ ഷൈനി ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  

Latest News