Sorry, you need to enable JavaScript to visit this website.
Wednesday , July   06, 2022
Wednesday , July   06, 2022

ലോകകപ്പിനെത്തുന്ന ആരാധകർക്ക് ഐ.ഡി കാർഡ് ഡിജിറ്റൽ രൂപത്തിൽ

ദോഹ- ഫിഫ 2022 ഖത്തർ ലോകകപ്പിനെത്തുന്ന എല്ലാ രാജ്യാന്തര, പ്രാദേശിക ആരാധകർക്കും നിർബന്ധമായ ഫാൻ ഐ.ഡി ഇപ്പോൾ ഡിജിറ്റലായി ലഭ്യമാകും. ഹയ്യ ഡിജിറ്റൽ കാർഡ് ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റായി പ്രവർത്തിക്കുന്നു. കൂടാതെ മെട്രോ, ബസ്, ടാക്സി എന്നിവയുൾപ്പെടെ സൗജന്യ പൊതുഗതാഗത സേവനങ്ങൾക്കും ഈ കാർഡ് ഉപയോഗിക്കാം. 
ഹയ്യ കാർഡിനായി അപേക്ഷിക്കാൻ പൗരന്മാർക്കും താമസക്കാർക്കും അവരുടെ ടിക്കറ്റ് നമ്പർ, ഖത്തർ ഐ.ഡി നമ്പർ, ജനന തീയതി തുടങ്ങിയ വിശദാംശങ്ങൾ വേണം. സന്ദർശകർക്ക് ടിക്കറ്റ് നമ്പറും താമസ വിശദാംശങ്ങളും വ്യക്തിഗത വിവരങ്ങളും മതിയാകും. വിശദാംശങ്ങൾ പരിശോധിച്ച് അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ ഫാൻ ഐ.ഡിയുടെ ഡിജിറ്റൽ പതിപ്പ് ഹയ്യ മൊബൈൽ ആപ്പിൽ ലഭ്യമാകും.

Tags

Latest News