Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ ഖത്തർ സന്ദർശനം ജൂൺ 4 മുതൽ 7 വരെ 

ദോഹ- ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ ഖത്തർ സന്ദർശനം പ്രഖ്യാപിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഖത്തർ സന്ദർശനം ജൂൺ 4 മുതൽ 7 വരെയായിരിക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. ആദ്യമായാണ് നായിഡു ഖത്തർ സന്ദർശിക്കുന്നത്. ഇന്ത്യ-ഖത്തർ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 50 ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഉപരാഷ്ട്രപതിയുടെ സന്ദർശനം. മെയ് 30 മുതൽ ജൂൺ 7 വരെ നടത്തുന്ന വിദേശ പര്യടനത്തിന്റെ ഭാഗമായാണ് ഖത്തർ സന്ദർശനം. ഖത്തറിന് പുറമെ ഗാബോൺ, സെനഗൽ എന്നീ ആഫ്രിക്കൻ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കും.
 

Tags

Latest News