Sorry, you need to enable JavaScript to visit this website.
Thursday , July   07, 2022
Thursday , July   07, 2022

അതിജീവിത മുഖ്യമന്ത്രിയെ കണ്ടു,  സങ്കടങ്ങള്‍ അറിയിച്ചു

തിരുവനന്തപുരം- നടിയെ ആക്രമിച്ച കേസ് അന്വേഷണത്തെക്കുറിച്ച് പരാതി ഉന്നയിച്ച പശ്ചാത്തലത്തില്‍ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ സെക്രട്ടറിയേറ്റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. 15 മിനിറ്റോളം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.മുഖ്യമന്ത്രി ഡിജിപി എഡിജിപി മറ്റു പോലീസ് ഉദ്യോഗസ്ഥരും വിളിച്ചുവരുത്തി.
കേസുമായി മുന്നോട്ടു പോകും മുഖ്യമന്ത്രി എല്ലാവിധ പിന്തുണയും അറിയിച്ചെന്ന് അതിജീവത മാധ്യമങ്ങോട് പറഞ്ഞു.മുഖ്യമന്ത്രി ആയിട്ടുള്ള കൂടിക്കാഴ്ച ഭയങ്കര ശുഭാപ്തിവിശ്വാസം നല്‍കി.അഞ്ചുവര്‍ഷമായി ഈ കാര്യങ്ങള്‍ പറയുന്നതിന് പോരാട്ടത്തിന് ഭാഗമായിട്ടാണെന്നും അവര്‍ പഞ്ഞു.അതിജീവിത ആദ്യമായിട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
കേസന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ടെന്ന് ഉള്‍പ്പെടെയായിരുന്നു അതിജീവിതയുടെ പരാതി. ഹര്‍ജിക്ക് പിന്നില്‍ ബാഹ്യതാല്‍പര്യവുമില്ലെന്ന് അതിജീവിത മുഖ്യമന്ത്രിയോട് വ്യക്തമാക്കി. കേസന്വേഷണത്തിന് തനിക്കുള്ള ആശങ്കകളാണ് ആക്രമിക്കപ്പെട്ട നടി പറഞ്ഞത്. കേസന്വേഷണത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അതിജീവിതയോട് പറഞ്ഞുവെന്നാണ് വിവരം. പത്ത് മണിയോടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അതിജീവിത 15 മിനിറ്റ് സമയം മുഖ്യമന്ത്രിയോട് സംസാരിച്ചു. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പമാണ് മുഖ്യമന്ത്രിയെ കാണാന്‍ അതിജീവിതയെത്തിയത്.
 

Latest News