ഇന്ത്യക്കാരായ ഡോക്ടര്‍ ദമ്പതികള്‍ ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍

ഷാര്‍ജ- ഇന്ത്യക്കാരായ ഡോക്ടര്‍ ദമ്പതികളെ ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ സ്വദേശികളായ ഡോ. ജാവേദ് (76), ഡോ. ഫര്‍ഹത്ത് ഫാത്തിമ (70) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ അല്‍നബ്ബ ഏരിയയിലെ അപാര്‍ട്ട്‌മെന്റിലാണ് സംഭവം.

ഷാര്‍ജയില്‍ ഡോക്ടറായ മകനെ സന്ദര്‍ശിക്കാന്‍ എത്തിയതാണ് ഇരുവരും. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് ആദ്യ വിവരം. പോലീസിനെ വിവരം അറിയിച്ചതും മകനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷാര്‍ജ പോലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പിന്നീട്, മൃതദേഹങ്ങള്‍ അല്‍ കുവൈത്തി ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഒട്ടോപ്‌സിക്കായി ഫോറന്‍സിക് ലാബിലേക്കും അയച്ചു.

സംഭവവുമായി ബന്ധപ്പെട്ട്  അല്‍ ഗര്‍ബ് പോലീസ് അന്വേഷണമാരംഭിച്ചു.

 

Latest News