Sorry, you need to enable JavaScript to visit this website.

മലർവാടി ഈദിൻ മധുരം കലാ  പരിപാടികളുമായി ഒലയ്യ യൂനിറ്റ് 

മലർവാടി ഒലയ്യ യൂനിറ്റ് സംഘടിപ്പിച്ച 'ഈദിൻ മധുരം-2022' പരിപാടിയിൽ അരങ്ങേറിയ കലാ പ്രകടനങ്ങൾ.

റിയാദ്- മലർവാടി ഒലയ്യ യൂനിറ്റ് ഈദിൻ മധുരം കലാ-കായിക പരിപാടി സംഘടിപ്പിച്ചു. ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായാണ് മലർവാടി ഒലയ്യ റോസ് യൂനിറ്റ് 'ഈദിൻ മധുരം-2022' സംഘടിപ്പിച്ചത്. ഒരു നീണ്ട കോവിഡ് കാലയളവിനു ശേഷം വൈവിധ്യമാർന്ന കലാ-കായിക പരിപാടികളോടെയുള്ള ഈ ആദ്യ ഒത്തുചേരൽ കുരുന്നുകളിൽ നവോന്മേഷം നൽകാൻ കാരണമായി. 
മലർവാടി ഒലയ്യ വനിതാ കോ-ഓർഡിനേറ്റർ ഷഹനാസ് സാഹിൽ ആമുഖ പ്രഭാഷണം നടത്തി. ട്രെയിനർമാരായ ഷുക്കൂർ പൂക്കയിൽ, നവാസ് റഷീദ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നൽകിയ ലൈഫ് സ്‌കിൽ ട്രെയിനിങ് സെഷൻ പുതിയൊരനുഭവമായി. മലർവാടി അംഗങ്ങളായ ഷിസ ഫാത്തിം, നസ്‌റിൻ ഫസൽ ഖുർആനിൽ നിന്നുള്ള അവതരണവും കാശിഫ് 'ബ്യൂട്ടി ഓഫ് ഈദ്' എന്ന വിഷയത്തിലുള്ള പ്രസംഗവും നടത്തി. 
റിഫാസ് ഷമീം, നാജിഹ് റഹ്മാൻ, അമാൻ മുഹമ്മദ്, റൈഹാൻ മുജീബ്, അദീവ് മുഹമ്മദ്, മുഹമ്മദ് റിസിൻ, സയാൻ മുജീബ് എന്നിവർ അവതരിപ്പിച്ച ഒപ്പന, നസ്രിൻ ഫസൽ, യുംന മറിയം, ഷിസാ ഫാത്തിമ, ആലിയ ബാനു എന്നിവർ അവതരിപ്പിച്ച ഖവാലി, ആമിർ സൈൻ നവാസ്, റിഫാസ് ഷമീം എന്നിവർ അവതരിപ്പിച്ച അറബിക് ഡാൻസ് തുടങ്ങിയവ പരിപാടിക്ക് തിളക്കമേകി. ഫജ്ന കോട്ടപ്പറമ്പിൽ, സാജിത ഫസൽ തുടങ്ങിയവർ കലാ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
മെന്റർമാരായ എം.പി ഷഹ്ദാൻ, ഹാരിസ് എം.കെ, ഫസലുറഹ്മാൻ, സാഹിൽ കെ.എം, ഷംനാദ് കാസിം, ആയിഷ ബീവി, സജീന സാദിഖ്, ഷെർമി നവാസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ വിജ്ഞാന-കായിക പരിപാടികൾ നടത്തി. മലർവാടി ഹൗസുകൾ തമ്മിലുള്ള ഫുട്‌ബോൾ മത്സരത്തിൽ ടീം ബ്രസീൽ വിജയികൾക്കുള്ള ട്രോഫി കരസ്ഥമാക്കി.
സമാപന പരിപാടിയിൽ മലർവാടി സോണൽ കോ-ഓർഡിനേറ്റർ സാജിദ് അലി ചേന്ദമംഗല്ലൂർ കുട്ടികളോടായി സംവദിച്ചു. തനിമ ഒലയ്യ ഏരിയാ പ്രസിഡന്റുമാരായ ഹുസൈൻ എടപ്പാൾ, ഹഫ്‌സ ഹാരിസ് എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങളുടെ വിതരണം നിർവഹിച്ചു. മലർവാടി ഒലയ്യ ഏരിയാ കോ-ഓർഡിനേറ്റർ ഫഹദ് എടപ്പാൾ സ്വാഗതവും ഫജ്ന കോട്ടപ്പറമ്പിൽ നന്ദിയും പറഞ്ഞു.
              

Tags

Latest News