Sorry, you need to enable JavaScript to visit this website.

കെ.പി.എഫ്.ക്യു ആഗോള കരിയർ  ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

കേരള ഫാർമസിസ്റ്റ് ഫോറം ഖത്തർ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസിനായി ദോഹയിൽ സംബന്ധിച്ചവർ. 

ദോഹ- കേരള ഫാർമസിസ്റ്റ് ഫോറം ഖത്തർ ഐ.ബി.പി.സിയുമായി സഹകരിച്ച് ലോകമെമ്പാടുമുള്ള ഇന്ത്യൻ ഫാർമസിസ്റ്റുകളെ പങ്കെടുപ്പിച്ച് കൊണ്ട് കാനഡയിലെ ഫാർമസിസ്റ്റ് ലൈസൻസിംഗിനെ കുറിച്ച് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ഐ.ബി.പി.സിയുടെ കൺവേർജിങ് കെയർ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ കാനഡയിൽ ഫാർമസിസ്റ്റ് ആയ ഡോ.അബിൻ ചന്ദ്രകുമാർ ഇന്ത്യൻ ഫാർമസിസ്റ്റുകൾക്ക് കാനഡയിൽ ഉള്ള ജോലി സാധ്യതകളെ കുറിച്ചും, അതിന് വേണ്ടിയുള്ള നടപടിക്രമങ്ങളെ കുറിച്ചും വിശദീകരിച്ചു. 
സൂം, ഫേസ്ബുക്ക് ലൈവ്, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ കൂടി നടത്തിയ പരിപാടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമായി നാനൂറോളം പേർ പങ്കെടുത്തു. കെ.പി.എഫ്.ക്യു പ്രസിഡന്റ്  അഷറഫ് കെ.പിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഐ.ബി.പി.സി പ്രസിഡന്റ് ജാഫർ സാദിഖ് ഉദ്ഘാടനം ചെയ്തു. ജ്യോതി ജയപാൽ മോഡറേറ്റർ ആയ ചടങ്ങിൽ കെ.പി.എഫ്.ക്യു കരിയർ വിഭാഗം ലീഡർ ജെൻസി മെഹബൂബ് നന്ദി പറഞ്ഞു. ജനറൽ സെക്രട്ടറി സുഹൈൽ കൊന്നക്കോട്ട്, സൂരജ്, ഷനീബ്, ഫാറൂഖ്, അബ്ദുൽ സലാം, അൻവർ സാദത്ത് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


 

Tags

Latest News