Sorry, you need to enable JavaScript to visit this website.

ഏറെ പുതുമകളുമായി  ഐ ആം എ ഫാദർ 

ഏറെ പുതുമകളും ഫാന്റസിയുമൊക്കെയായി രാജു ചന്ദ്ര അണിയിച്ചൊരുക്കുന്ന 'ഐ ആം എ ഫാദർ' പ്രദർശനത്തിനൊരുങ്ങി. വായക്കോടൻ മൂവി സ്റ്റുഡിയോയുടെ ബാനറിൽ മധുസൂദനൻ നിർമിച്ച ചിത്രത്തിന്റെ സംവിധാനത്തിനു പുറമെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം, ഗാനരചന എല്ലാം രാജു ചന്ദ്രയാണ്.
ഇതിനോടകം നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ അംഗീകാരങ്ങൾ നേടിയ ചിത്രം 10 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സഹ നിർമാണം പ്ലാൻ 3 സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡ്.
ചിത്രത്തിന്റെ ട്രൈലർ പ്രശസ്ത നടൻ ഫഹദ് ഫാസിലിന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. കഥാ പശ്ചാത്തലവും മത്സ്യകന്യകയുടെ ദൃശ്യവുമെല്ലാം വേറിട്ടൊരു ആസ്വാദനത്തിന് പ്രതീക്ഷ നൽകുന്നതാണ്. അക്കക്കുരുവിയിലൂടെ പ്രധാന വേഷത്തിലെത്തിയ മാഹീൻ, തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിലൂടെ പ്രശസ്തനായ മധുസൂദനൻ, അക്ഷര രാജ്, അനുപമ, സാമി എന്നിവർക്ക് പുറമെ ഇൻഷാ, ആശ്വന്ത്, റോജി മാത്യു, സുരേഷ് മോഹൻ, വിഷ്ണു വീരഭദ്രൻ, രഞ്ജൻ ദേവ് തുടങ്ങിയവരും അഭിനയിക്കുന്നു.
സഹസംവിധാനം ബിനു ബാലൻ, എഡിറ്റിംഗ് ഫഹദ് ഹംസ, സംഗീതം നവ്‌നീത്, കല വിനോദ് കുമാർ, വസ്ത്രാലങ്കാരം വസന്തൻ, ഗാനരചന രാജു ചന്ദ്ര, മേക്കപ് പിയൂഷ് പുരുഷു, പ്രൊഡക്ഷൻ കൺട്രോളർ നിസാർ മുഹമ്മദ്, പി.ആർ.ഒ പി. ശിവപ്രസാദ്.

Latest News