Sorry, you need to enable JavaScript to visit this website.

സണ്ണി വെയ്ൻ, ധ്യാൻ, അജു  ഒരുമിക്കുന്ന ത്രയം

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിച്ച് സഞ്ജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ത്രയം'. 'ഗോഡ്‌സ് ഓൺ കൺട്രി' എന്ന ചിത്രത്തിനു ശേഷം അരുൺ കെ. ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രം പൂർണമായും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 
തിരക്കേറിയ നഗരത്തിൽ ഒരു ദിവസത്തിനുള്ളിൽ ഒരു കൂട്ടം യുവാക്കളുടെ ജീവിതങ്ങളിലൂടെ ബന്ധിക്കപ്പെട്ടു കിടക്കുന്ന സംഘർഷ ഭരിതമായ മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസ്, അജു വർഗീസ്, നിരഞ്ജ് മണിയൻ പിള്ള രാജു, നിരഞ്ജന അനൂപ് എന്നിവർ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡെയ്ൻ ഡെവിസ്, രാഹുൽ മാധവ്, ചന്ദുനാഥ്, കാർത്തിക് രാമകൃഷ്ണൻ, ഷാലു റഹീം, ഗോപി കൃഷ്ണ കെ. വർമ, പ്രീതി, ശ്രീജിത്ത് രവി, സുരഭി സന്തോഷ്, അനാർക്കലി മരയ്ക്കാർ, ഡയാന ഹമീദ്, സരയൂ മോഹൻ, വിവേക് അനിരുദ്ധ്, ഷാമിൽ കെ.എസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 
ഛായാഗ്രഹണം ജിജു സണ്ണി. എഡിറ്റർ രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരുർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ: വിവേക്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: സഫി ആയൂർ, സ്റ്റിൽസ്: നവീൻ മുരളി, പരസ്യകല: ആന്റണി സ്റ്റീഫൻ, വാർത്ത പ്രചാരണം: പി.ശിവപ്രസാദ്. 

Latest News