മുഹായില്‍ അസീര്‍- മേഖലയില്‍ ആലിപ്പഴ വര്‍ഷത്തോടെ കനത്ത മഴ പെയ്തു. തിഹാമ, ബല്ലസ്മീര്, ബല്ലഹ്മര്‍ എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത് വാദി സബൂബ്, ആലുഖുറൈം, ഗാഷിറ എന്നീ ഗ്രാമങ്ങളില്‍ ആലിപ്പഴം വര്‍ഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രദേശത്ത് ഇടി മിന്നലോടുകൂടി പേമാരിയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അസീര്‍ സിവില്‍ ഡിഫന്‍സ് അതോറിറ്റി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. ശക്തമായ മഴയെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു.






