Sorry, you need to enable JavaScript to visit this website.

കങ്കണ റണാവത്തിന്റെ ചിത്രം കാണാന്‍ ആളില്ല,  മുതല്‍മുടക്ക് 80 കോടി, നേടിയത് വെറും മൂന്ന് കോടി 

മുംബൈ-ബോളിവുഡ് താരം കരിയറിലെ വമ്പന്‍ പരാജയമായി 'ധാക്കഡ്'. മേയ് 20 ന് റിലീസ് ചെയ്ത സിനിമ ഇതുവരെ നേടിയത് വെറും മൂന്ന് കോടി രൂപ മാത്രം.  ഇതിന്റെ മുതല്‍മുടക്ക് 80 കോടി രൂപയാണ്. റിലീസ് ചെയ്ത ദിവസം തന്നെ മോശം അഭിപ്രായമാണ് ധാക്കഡിന് ലഭിച്ചത്. ധാക്കഡ് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ആളുകള്‍ കയറുന്നില്ല. തുടര്‍ച്ചയായി പരാജയപ്പെടുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമാണ് ധാക്കഡ്. റസ്‌നീഷ് റാസി സംവിധാനം ചെയ്ത ധാക്കഡ് ഒരു സ്‌പൈ ത്രില്ലറാണ്.ധാക്കഡ് കൂടി പരാജയപ്പെട്ടതോടെ കങ്കണയുടെ കരിയര്‍ തന്നെ അവതാളത്തിലായിരിക്കുകയാണ്. ബോളിവുഡ് പ്രേക്ഷകര്‍ ആകെ ആഹ്ലാദത്തിലാണ്. അങ്ങിനെയെങ്കിലും ഇതൊന്ന് ഒതുങ്ങികിട്ടുമല്ലോയെന്ന ആശ്വാസമാണ് ഏവര്‍ക്കും. 


 

Latest News