കോട്ടയം - ബക്കറ്റില്‍ വീണ് ഒരു വയസുകാരി മരിച്ചു. കിടങ്ങൂര്‍ സൗത്ത് ചിറപ്പുറം ഞാറക്കാട്ടില്‍ ജയേഷ് -ശരണ്യ ദമ്പതികളുടെ ഒരു വയസുകാരി ഭാഗ്യയാണു മരിച്ചത്. ഒരാഴ്ചയായി ശരണ്യയുടെ വീടായ ചെമ്പിളാവ് വളര്‍കോട് വീട്ടിലായിരുന്നു അമ്മയും കുഞ്ഞും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെ ആയിരുന്നു സംഭവം. അമ്മയുടെ സമീപത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കുറെ നേരം കഴിഞ്ഞു കാണാതായി. ഏറെ നേരത്തെ തിരച്ചിലിനോടുവിലായിരുന്നു കുളിമുറിയിലെ ബക്കറ്റില്‍ കുഞ്ഞു വീണു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.






