യുദ്ധക്കുറ്റം: സാധാരണക്കാരനെ വധിച്ച റഷ്യന്‍ സൈനികന് ജീവപര്യന്തം

കീവ്- അധിനിവേശത്തിനു ശേഷമുള്ള ആദ്യ യുദ്ധക്കുറ്റ വിചാരണയില്‍ ഒരു സാധാരണക്കാരനെ കൊലപ്പെടുത്തിയതിന് ഉക്രെയ്‌നിലെ കോടതി റഷ്യന്‍ ടാങ്ക് കമാന്‍ഡറെ ജീവപര്യന്തം തടവിലാക്കി.
ഫെബ്രുവരി 28 ന് വടക്ക് കിഴക്കന്‍ ഗ്രാമമായ ചുപഖിവ്കയില്‍ അലെക്‌സാണ്ടര്‍ ഷെലിപോവിനെ (62) കൊലപ്പെടുത്തിയതിന് പിടിക്കപ്പെട്ട സൈനികനായ സര്‍ജന്റ് വാഡിം ഷിഷിമാരിനാണ് ശിക്ഷിക്കപ്പെട്ടത്. ഷെലിപോവിനെ വെടിവച്ചതായി അദ്ദേഹം സമ്മതിച്ചു, എന്നാല്‍ താന്‍ മേലധികാരികളുടെ ഉത്തരവുകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും മരിച്ചയാളുടെ വിധവയോട് ക്ഷമ ചോദിക്കുന്നതായും പ്രതി പറഞ്ഞു.
ആരോപണവിധേയമായ മറ്റ് പല യുദ്ധക്കുറ്റങ്ങളും ഉെ്രെകന്‍ അന്വേഷിക്കുന്നുണ്ട്. സിവിലിയന്മാരെ ബോധപൂര്‍വം ലക്ഷ്യം വെക്കുന്നത് ഉക്രൈന്‍ ആക്രമണത്തിനിടെ സാധാരണ കാഴ്ചയായിരുന്നു. ഈ വിധി അതിനാല്‍തന്നെ പ്രധാനമാണ്.
11,000 ത്തിലധികം കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടാകാമെന്ന് ഉക്രൈ്ന്‍ പറയുന്നു. തെളിവുകള്‍ ഉണ്ടായിരുന്നിട്ടും തങ്ങളുടെ സൈന്യം സാധാരണക്കാരെ ലക്ഷ്യം വെച്ചെന്ന ആരോപണം മോസ്‌കോ എല്ലായ്‌പ്പോഴും നിഷേധിച്ചു.

 

Latest News