Sorry, you need to enable JavaScript to visit this website.

മെട്രോ കാഷ് ആന്റ് കാരി ഇന്ത്യ വിടാനൊരുങ്ങുന്നു

ജർമൻ ഹോൾസെയിൽ റീട്ടെയിൽ ഭീമനായ മെട്രോ കാഷ് ആന്റ് കാരി ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. കോവിഡ് തീർത്ത പ്രതിസന്ധിയാണ് കാരണം. 2003 ലാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. 
-2018-19 സാമ്പത്തിക വർഷം കമ്പനി ലാഭത്തിൽ എത്തിയിരുന്നുവെങ്കിലും കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗൺ കമ്പനിയെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം 23.33 കോടി രൂപയായിരുന്നു മെട്രോ നഷ്ടം. 
ഇന്ത്യൻ ബിസിനിസിലെ ഭൂരിഭാഗം ഓഹരികളും 11,000-13,000 കോടിക്ക് വിൽക്കാനാണ് മെട്രോ എജി പദ്ധതിയിടുന്നത്. 
റിലയൻസ്, ടാറ്റ, അവന്യു സൂപ്പർ മാർക്കറ്റ്, ആമസോൺ ഉൾപ്പടെയുള്ളവർ മെട്രോയെ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 
ഇന്ത്യയിൽ സഹകരിക്കാൻ പ്രാദേശിക നിക്ഷേപകരെയും മെട്രോ പരിഗണിക്കുന്നുണ്ട്.
ജിയോ മാർട്ട് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ റിലയൻസ് ഉൾപ്പെടെയുള്ളവർ റീട്ടെയിൽ രംഗത്ത് ശക്തമായ സാന്നിധ്യം ഉറപ്പിച്ചതും ഇകൊമേഴ്‌സ് മേഖലയുടെ വളർച്ചയും മെട്രോയുടെ ലാഭ പ്രതീക്ഷകൾക്ക് തിരിച്ചടിയായിരുന്നു.
 

Latest News