Sorry, you need to enable JavaScript to visit this website.

എസ്.എം.ബി വിദ്യാലയവുമായി ആമസോൺ വെബ് സർവീസ്

ചെറുകിട ഇടത്തരം സംരംഭകർക്ക് സഹായകമായി ആമസോൺ വെബ് സർവീസ് എസ്എംബി വിദ്യാലയ ആരംഭിക്കുന്നു. ഈ സംവിധാനം നിലവിൽ വരുന്നതോടെ ബിസിനസുകാർക്ക് അത് ഏറെ ആശ്വാസം പകരും. സംരംഭങ്ങൾക്ക് അവരുടെ ഡാറ്റകളും പ്രവർത്തനങ്ങളും ഡിജിറ്റൈസ് ചെയ്യാൻ സഹായിക്കുന്ന സമഗ്രമായ സാങ്കേതിക പരിപാടിയാണ് എസ്എംബി വിദ്യാലയ. ബിസിനസ് വളർച്ച കൈവരിക്കാൻ 50 ലേറെ സാങ്കേതിക വിദ്യാഭ്യാസ മൊഡ്യൂളുകളും ഉൾപ്പെടുത്തും. പ്രാദേശിക മൂന്നാം തല സാങ്കേതിക ദാതാക്കളുമായി ചേർന്ന് വികസിപ്പിച്ചെടുത്ത ക്യുറേറ്റഡ് സോഫ്റ്റ്‌വെയർ സൊല്യൂഷനുകൾ ഉൾപ്പെടുത്തി ആമസോൺ ഡിജിറ്റൽ സ്യൂട്ട് വിപുലീകരിച്ചിട്ടുണ്ട്.

Latest News