ദുബായില്‍ വനിതാ വ്യവസായിയെ കബളിപ്പിച്ച് ഒമ്പത് ലക്ഷം ദിര്‍ഹം തട്ടി

ദുബായ്-വ്യാജവസ്ത്ര ഇടപാടില്‍ ബിസിനസുകാരിയെ ഒമ്പത് ലക്ഷം ദിര്‍ഹം വഞ്ചിച്ചയാളുടെ ശിക്ഷ ദുബായ് അപ്പീല്‍ കോടതി ശരിവെച്ചു.
സ്വന്തം രാജ്യത്ത് കമ്പനിയുണ്ടെന്ന് അവകാശപ്പെട്ട പ്രതി വസ്ത്രങ്ങള്‍ ഉണ്ടാക്കി ദുബായില്‍ എത്തിക്കാമെന്നും യൂറോപ്യന്‍ രാജ്യത്ത് വില്‍ക്കാന്‍ സാധിക്കുമെന്നും പറഞ്ഞാണ് യുവതിയെ സമീപിച്ചത്. ഇടപാട് അനുസരിച്ച്, യുവതി പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു, എന്നാല്‍ അതിനുശേഷം, കോളുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയ പ്രതിയുടെ ഫോണ്‍ സ്വിച്ച് ഓഫായി.


പ്രതിക്ക് ആദ്യം ആറ് മാസം തടവും ഒമ്പതു ലക്ഷം ദിര്‍ഹം പിഴയുമാണ് വിചാരണ കോടതി വിധിച്ചിരുന്നത്.  ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു. ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് ദുബായ് കോടതി ശിക്ഷ ശരിവെച്ചത്.


പ്രതി വ്യാജ രേഖകള്‍ നല്‍കിയ പ്രതി വ്യാജ കരാര്‍ വിശദാംശങ്ങളും നിക്ഷേപകരുടെ പേരുകളും ഒരു വെബ്‌സൈറ്റിനൊപ്പം നല്‍കിയിരുന്നു. ബിസിനസില്‍ നിന്ന് 12 ശതമാനം ലാഭമുണ്ടാക്കുമെന്നും എന്റര്‍െ്രെപസസില്‍ ചേര്‍ന്നാല്‍ തനിക്ക് അഞ്ച് ശതമാനം ലഭിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നുവെന്ന് യുവതി പറഞ്ഞു.
അറസ്റ്റിലായ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അനധികൃതമായി പണം കൈക്കലാക്കിയെന്നാണ് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.

 

Latest News