മട്ടാഞ്ചേരി സ്വദേശിയെ അജ്മാനില്‍ കാണാതായി

അജ്മാന്‍- കൊച്ചി മട്ടാഞ്ചേരി സ്വദേശി ഷാഫി കറുപ്പുംവീട്ടില്‍ ഹംസക്കോയയെ(41) കാണ്മാനില്ല. ഇതുസംബന്ധിച്ച് അജ്മാന്‍ പോലീസില്‍ വിവരമറിയിച്ചിട്ടുണ്ട്. സന്ദര്‍ശക വിസയിലാണെങ്കിലും വിസയുടെ കാലാവധി കഴിഞ്ഞിട്ടുണ്ട്.

മുമ്പ് മൂന്നുവര്‍ഷത്തോളം ഷാഫി അജ്മാനില്‍ ജോലി ചെയ്തിരുന്നു. കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐ.ഡി എന്നിവയും ലഭിച്ചിട്ടുണ്ട്. അജ്മാന്‍ സനഇയ്യയില്‍നിന്നാണ് കാണാതായത്. 15 ദിവസം മുമ്പാണ് അവസാനമായി വീടുമായി ബന്ധപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അജ്മാന്‍ പോലീസ് അന്വേഷണം നടത്തുന്നു. ഫോണ്‍: 050 1623535.

 

Latest News