ഹൈദരാബാദ്- ശമ്പളം വര്‍ധിപ്പിക്കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറി തൊഴിലുടമയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ്. വിക്രം എന്ന ഇരുപതുകാരനാണ് ഹൈദരാബാദ് കോടതി ശിക്ഷ വിധിച്ചത്.
2020 ഒക്ടോബറിലാണ് വിക്രം വീട്ടില്‍ അതിക്രമിച്ച് കടന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തൊഴിലുടമയെ അടിച്ചു കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ തൊഴിലുടമയുടെ ഭാര്യക്കും മകള്‍ക്കും പരിക്കേറ്റിരുന്നു.






