കോണ്‍ഗ്രസില്‍ ജനാധിപത്യമില്ല; സഹോദരി,സഹോദര പാര്‍ട്ടിയായി- ജെ.പി.നദ്ദ

ന്യൂദല്‍ഹി- കുടുംബാധിപത്യം തുടരുന്ന കോണ്‍ഗ്രസ് ഇന്ത്യന്‍ പാര്‍ട്ടിയല്ലെന്നും അതില്‍ ജനാധിപത്യമില്ലെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ.
ദല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറിലാണ് നദ്ദ കോണ്‍ഗ്രസിനെ രൂക്ഷമായി കടന്നാക്രമിച്ചത്. കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു ദേശീയ പാര്‍ട്ടിയല്ല, അതൊരു ഇന്ത്യന്‍ കക്ഷിയോ  ജനാധിപത്യ പാര്‍ട്ടിയോ അല്ല.  കുടുംബ വാഴ്ച തുടരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു സഹോദര,സഹോദരി പാര്‍ട്ടിയായി മാറിയിരിയാണ്- അദ്ദേഹം പറഞ്ഞു.
പ്രാദേശിക പാര്‍ട്ടികള്‍ക്ക് ആദര്‍ശമില്ലെന്നും അധികാരം മാത്രമാണ് ലക്ഷ്യമെന്നും നദ്ദ പറഞ്ഞു. ആദ്യം പ്രത്യയശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുമെങ്കിലും അധികാരത്തിലെത്തിയ ശേഷം പ്രത്യയശാസ്ത്രം പുറന്തള്ളുന്ന പ്രാദേശിക പാര്‍ട്ടികളും കുടുംബ വാഴ്ചയിലേക്ക്  മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആഭ്യന്തര ജനാധിപത്യം നിലനിര്‍ത്താന്‍ കഴിവുള്ള ഏക പാര്‍ട്ടി ബിജെപിയാണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ പറഞ്ഞു.

 

Latest News