Sorry, you need to enable JavaScript to visit this website.

ഖത്തറിൽ കറൻസി തട്ടിപ്പ് കേസിൽ രണ്ടുപേർ അറസ്റ്റിൽ

ദോഹ- രാസവസ്തുക്കൾ ഉപയോഗിച്ച് സാധാരണ കടലാസ് നോട്ടുകൾ യു.എസ് ഡോളറാക്കി തട്ടിപ്പ് നടത്തിയ രണ്ട് പേരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതികളെ തിരിച്ചറിയുകയും കൃത്യം നടത്തിയപ്പോൾ കൈയോടെ പിടികൂടുകയുമായിരുന്നു.
ചില രാസലായനികൾ, പൊടികൾ, തട്ടിപ്പിന് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങൾ എന്നിവക്ക് പുറമേ യു.എസ് ഡോളർ നോട്ടുകളുടെ അതേ വലുപ്പത്തിലുള്ള ധാരാളം കറുത്ത നോട്ടുകളും ഇവരുടെ പക്കൽ നിന്ന് കണ്ടെത്തി.
പ്രതികൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് രണ്ട് പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
സാമ്പത്തിക ഇടപാടുകൾ (കറൻസി വിനിമയം) അംഗീകൃത എക്‌സ്‌ചേഞ്ച് കമ്പനികളിലൂടെയും ബാങ്കുകളിലൂടെയും മാത്രമേ നടത്താവൂവെന്നും ബാങ്കിംഗ് ചട്ടക്കൂടിന് പുറത്ത് ആകർഷകമായ താൽപര്യങ്ങളോടെ മണി എക്‌സ്‌ചേഞ്ച് സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളുമായോ വ്യക്തികളുമായോ ഇടപെടുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

Tags

Latest News