Sorry, you need to enable JavaScript to visit this website.

ഖത്തർ ലോകകപ്പ് ലോഗോയുള്ള പ്രത്യേക വാഹന നമ്പറുകൾ ലേലം ചെയ്യാനൊരുങ്ങി ട്രാഫിക് വകുപ്പ്

ദോഹ- ഫിഫ 2022 ഖത്തർ ലോക കപ്പ് ലോഗോയുള്ള പ്രത്യേക നമ്പറുകൾ ലേലം ചെയ്യാനൊരുങ്ങി ട്രാഫിക് വകുപ്പ്. ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് രണ്ട് ആപ്പിലൂടെയാണ് ലോകകപ്പ് ലോഗോയുള്ള പ്രത്യേക വാഹന നമ്പറുകൾക്കായി ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഇലക്‌ട്രോണിക് ലേലം സംഘടിപ്പിക്കുന്നത്. പ്രത്യേക നമ്പറുകൾക്കായുള്ള പതിനൊന്നാമത് ഇലക്‌ട്രോണിക് ലേലം 2022 മെയ് 22 ന് രാവിലെ എട്ടു മണിക്ക് ആരംഭിച്ച് 2022 മെയ് 25 ന് രാത്രി 10 മണിക്ക് സമാപിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
ഈ പ്രത്യേക നമ്പർ പ്ലേറ്റുകളിൽ ലോകകപ്പിന്റെ ലോഗോ ഉണ്ടാകും. രണ്ടിനും വെവ്വേറെ സെക്യൂരിറ്റി ഡിപ്പോസിറ്റുകളോടെ നമ്പറുകളെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കും.
ലേലത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച് ലേലത്തിൽ വിജയിക്കുന്ന വ്യക്തി പരമാവധി നാല് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ട്രാഫിക് വിഭാഗവുമായി ബന്ധപ്പെടണം. ലേലക്കാരൻ പണമടക്കുന്നതിൽ നിന്ന് പിന്മാറിയാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടും. 
ഒരു ബിഡ്ഡർ ഒന്നിലധികം പ്രത്യേക നമ്പറുകൾ നേടിയാൽ എല്ലാ നമ്പറുകൾക്കും പണം നൽകിയതിന് ശേഷം മാത്രമേ അവർക്ക് നമ്പറുകൾ അനുവദിക്കൂ. ചെക്ക് വഴിയോ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ പണമടക്കാം.

Tags

Latest News