കണ്ണൂര്‍ സ്വദേശി ഫുജൈറയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

ഫുജൈറ - കണ്ണൂര്‍ സ്വദേശി യു.എ.ഇയിലെ ഫുജൈറയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വാരം കടവിലെ അവേര മെഹറാസില്‍ ഫര്‍ഷാദ് അബ്ദുല്‍ സത്താര്‍ (29) ആണ് മരിച്ചത്. ദുബായില്‍ നിന്ന് ജോലി ആവശ്യാര്‍ത്ഥം ഫുജൈറയിലേക്ക് പോയപ്പോഴാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  അബ്ദുല്‍ സത്താര്‍- ഫൗസിയ ദമ്പതികളുടെ മകനാണ്. ഭാര്യ  ഫെബിന. മകള്‍  സഹറ. സഹോദരങ്ങള്‍  അര്‍ഷദ് , ദില്‍ഷാദ് , മെഹറ.

 

Latest News