തെന്നിന്ത്യന്‍ താരം  നിക്കി ഗല്‍റാണിയും  നടന്‍ ആദി പിനിഷെട്ടിയും വിവാഹിതരായി 

ചെന്നൈ- തെന്നിന്ത്യന്‍ നടി നിക്കി ഗല്‍റാണി വിവാഹിതയായി. നടന്‍ ആദി പിനിഷെട്ടിയാണ് വരന്‍.
ചെന്നൈയിലെ ഒരു ഹോട്ടലില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങുകള്‍. 
നിരവധി തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനാണ് ആദി. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷച്ചടങ്ങുകള്‍ നടിയുടെ വീട്ടില്‍ നടന്നിരുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983യിലൂടെയാണ് നിക്കി മലയാളത്തിലെത്തിയത്. ദിലീപ് ചിത്രങ്ങളിലും അഭിനയിച്ചു. ഏറെ നാളായി ഇരുവരും പ്രണയിത്തിലായിരുന്നു. മാര്‍ച്ചിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹ ചിത്രങ്ങള്‍ നിക്കി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 

  


 

Latest News