Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നെടുമ്പാശേരി വിമാനതാവളത്തിൽ സ്ത്രീകളിൽനിന്ന് വീണ്ടും സ്വർണം പിടികൂടി

നെടുമ്പാശ്ശേരി- വിദേശത്തു നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൻ വന്ന രണ്ടു സ്ത്രീകൾ അനധികൃതമായി കടത്താൻ ശ്രമിച്ച 39 ലക്ഷം രൂപയുടെ സ്വർണ്ണം വിമാനതാവളത്തിലെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി .730 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങളാണ് അനധികൃതമായി കണ്ടെടുത്തുവാൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടികൂടിയത് . മൂന്ന് മാലകളും രണ്ടു വളകളും ഒരു സ്വർണ്ണ ബിസ്‌ക്കറ്റും ഒരു ജോഡി പാദസരവുമാണ് പിടിച്ചത്.ശരീരത്തിലൊളിപ്പിച്ച് ആണ് സ്വർണം കൊണ്ടുവന്നത് മലപ്പുറം സ്വദേശികളായ സഹീദാ , മുർഷിദ് മോൾ എന്നിവരിൽ നിന്നാണ് സ്വർണം കസ്റ്റംസ്റ്റ് നടത്തിയ പരിശോധനയിൽ പിടിച്ചത്.ദുബായിൽ നിന്നും എത്തിയ വിമാനത്തിലാണ് പിടിയിലായ രണ്ടുപേരും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്.

Latest News