റിയാദ് - ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയില്‍ 602 പേര്‍ക്കു കൂടി കൊറോണബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുതുതായി 556 പേര്‍ രോഗമുക്തരാവുകയും രണ്ടു കൊറോണ രോഗികള്‍ മരണപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയില്‍ 76 പേര്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന കൊറോണ രോഗികളുടെ എണ്ണത്തില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 12 പേരുടെ വര്‍ധന രേഖപ്പെടുത്തി.