Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ തായ്‌ലാന്റ് ഹലാല്‍ ഫുഡ് ഫെസ്റ്റിവല്‍

ജിദ്ദ അമീര്‍ ഫവാസ് ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ തായ്‌ലാന്റ് ഹലാല്‍ ഫുഡ് ഫെസ്റ്റിവല്‍ 2022 തായ്‌ലാന്റ് കോണ്‍സുല്‍ ജനറല്‍ സോരജക് പുരാണസമൃദ്ധി ഉദ്ഘാടനം ചെയ്യുന്നു.

റിയാദ് - തായ്‌ലാന്റ് ഹലാല്‍ ഫുഡ് ഫെസ്റ്റിവലിന്് സൗദി അറേബ്യയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ തുടക്കമായി. റിയാദ് അത്‌യാഫ് മാളിലെ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ തായ്‌ലാന്റ് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ  ഡോണ്‍ പ്രമുദ്വിനായി ഉദ്ഘാടനം ചെയ്തു. ലുലു ഹൈപര്‍മാര്‍ക്കറ്റ് സൗദി അറേബ്യ ഡയറക്ടര്‍ ഷഹീം മുഹമ്മദ് ചടങ്ങില്‍ സംബന്ധിച്ചു. ത്രിദിന സൗദി സന്ദര്‍ശനത്തിനെത്തിയതാണ് ഡോണ്‍ പ്രമുദ്വിനായി.
ജിദ്ദ അമീര്‍ ഫവാസ് ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ തായ്‌ലാന്റ് കോണ്‍സുല്‍ ജനറല്‍ സോരജക് പുരാണസമൃദ്ധിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ലുലു ഹൈപര്‍മാര്‍ക്കറ്റിന്റെ ഇന്‍സ്‌റ്റോര്‍ പ്രമോഷന്റെ ഭാഗമായ ഈ ഹലാല്‍ ഫെസ്റ്റിവല്‍  21 ന് സമാപിക്കും. തായ് വിഭവങ്ങളും ഉല്‍പന്നങ്ങളും സൗദി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ട് സൗദിയിലെ റോയല്‍ തായ് എംബസി, ടീം തായ്‌ലാന്റ് എന്നിവയുമായി സഹകരിച്ചാണ് ലുലു ഹൈപര്‍മാര്‍ക്കറ്റ് ഈ ഇന്‍സ്‌റ്റോര്‍ പ്രമോഷന്‍ സംഘടിപ്പിക്കുന്നത്. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഉപഭോക്താക്കള്‍ക്കായി 500 ലധികം തായ് ഉല്‍പന്നങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
രുചികരമായ ഭക്ഷ്യ വിഭവ സമൃദ്ധിയും ചരിത്രപരമായ വാസ്തുവിദ്യയുടെ ആകര്‍ഷകത്വവും പ്രകൃതി ഭംഗിയും കൊണ്ട് അനുഗൃഹീതമായ ലോകത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് തായ്‌ലാന്റ്. സാംസ്‌കാരിക വൈവിധ്യങ്ങളുടെ വിളക്കുമാടമെന്ന നിലയില്‍ മത, ജാതി, ദേശ വ്യത്യാസമില്ലാതെ എല്ലാവരെയും ഈ രാജ്യം ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. തായ്‌ലാന്റിന്റെ ഹലാല്‍ ഉല്‍പന്നങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. ലോകത്തിന്റെ അടുക്കള എന്നു വിളിപ്പേരുള്ള തായ്‌ലാന്റ് ഭക്ഷ്യോല്‍പാദന രംഗത്ത് ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാന്‍ ശാസ്ത്ര സാങ്കേതിക വിദ്യകളും പുതിയ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. സമൃദ്ധമായ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് പേരുകേട്ട തായ്‌ലാന്റ് ലോകത്തെ പ്രധാന ഭക്ഷ്യസംഭരണ കേന്ദ്രങ്ങളിലൊന്നാണ്. ജനപ്രിയമായ തായ് ഭക്ഷണവും മികച്ച ഉല്‍പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നതിനാണ് ഈ പ്രമോഷന്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഷഹീം മുഹമ്മദ് പറഞ്ഞു.
പ്രകൃതിക്ക് പരമാവധി ആഘാതം കുറച്ച് പ്രകൃതിദത്ത ആസ്തികള്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ ലക്ഷ്യമിട്ട് തായ്‌ലാന്റ് ബയോ സര്‍ക്കുലര്‍ ഗ്രീന്‍ ഇക്കണോമി മോഡല്‍ (ബിസിജി) നടപ്പാക്കിവരികയാണ്. ഭക്ഷണം, കൃഷി, വൈദ്യശാസ്ത്രം, ആരോഗ്യം, ഊര്‍ജ്ജം, ജൈവ രാസവസ്തുക്കള്‍, ടൂറിസം തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയുടെ തന്ത്രപ്രധാന മേഖലകള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ബിസിജി. ഭക്ഷണം, ആരോഗ്യം, ഊര്‍ജം, തൊഴില്‍, സുസ്ഥിര പ്രകൃതിവിഭവങ്ങള്‍, പരിസ്ഥിതി തുടങ്ങിയ പ്രധാന മേഖലകളില്‍ സമഗ്രമായ സുരക്ഷ കൈവരിക്കുമെന്നാണ് പ്രതീക്ഷ.

 

Latest News