കോഴിക്കോട്- താമരശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു. ചുരത്തിന്റെ ആറാം വളവിലാണ് ലോറി മറിഞ്ഞത്. ഇന്ന്(ബുധൻ) ഉച്ചക്കാണ് അപകടമുണ്ടായത്. ഇതോടെ ഗതാഗതം ഏറെക്കുറെ തടസപ്പെട്ടു. ടാങ്കറിൽനിന്ന് ഇന്ധനചോർച്ചയില്ല. ഫയർഫോഴ്‌സും പോലീസും ഗതാഗതം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ്.