പി. ചിദംബരത്തിന്റേയും മകന്റേയും വീടുകളില്‍ സി.ബി.ഐ റെയ്ഡ്

ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാക്കളായ പി. ചിദംബരത്തിന്റേയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റേയും വസതികളിലും ഓഫീസുകളിലും സി.ബി.ഐ റെയ്ഡ്. മുംബൈ, ദല്‍ഹി, തമിഴ്നാട് എന്നിവിടങ്ങളിലായി ഏഴോളം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

2010-14 കാലഘടത്തില്‍ വിദേശ പണമിടപാട് നടത്തിയതുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് വ്യാപക റെയ്ഡ് നടത്തുന്നത്.

പിതാവ് ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതും ഐ.എന്‍.എക്‌സ് മീഡിയക്ക് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് (എഫ്.ഐ.പി.ബി) അനുമതി നല്‍കിയതും ഉള്‍പ്പെടെ നിരവധി കേസുകളില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ലോക്സഭാ അംഗം കൂടിയാണ് കാര്‍ത്തി ചിദംബരം.

 

Latest News