മസ്‌കത്ത്- ചികിത്സക്കായി രണ്ടാഴ്ച മുമ്പ് നാട്ടിലേക്ക് പോയ മസ്‌കത്ത് റോയല്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് തൊടുപുഴ സ്വദേശിനി പ്രിയ (46) നാട്ടില്‍ നിര്യാതയായി. അസുഖബാധിതയായതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് പോയത്. പിതാവ്: മാണി. മാതാവ്: അന്നക്കുട്ടി. ഭര്‍ത്താവ്: ജിനോ.
മക്കള്‍: അതുല്‍ ജിനോ (പ്ലസ് ടുവിദ്യാര്‍ഥി, മേരിഗിരി സ്‌കൂള്‍, കൂത്താട്ടുകുളം), അതുല്യ ജിനോ (പത്താം ക്ലാസ് വിദ്യാര്‍ഥി, ഇന്ത്യന്‍ സ്‌കൂള്‍, വാദികബീര്‍).
സഹോദരങ്ങള്‍: ഷേര്‍ജി ഡെന്നിസ് മാറാശ്ശേരില്‍ (കുളപ്പുറം), സി. റെജിന്‍ (തൊടുപുഴ), ജോസ് മാനുവല്‍ (ആയവന), ജോബിഷ് മാനുവല്‍ (മസ്‌കത്ത്), പരേതയായ മിനി ജോയ് പാലയ്ക്കല്‍ (ഞാറക്കാട്).






