കോഴിക്കോട്ട് ഇലക്ട്രോണിക് കമ്പനിയുടെ ഗോഡൗണില്‍ തീപിടിത്തം

കോഴിക്കോട്- നഗരത്തിലെ ഇലക്ട്രോണിക് കമ്പനിയുടെ ഗോഡൗണില്‍ തീപിടിത്തം. ഇംഗ്ലീഷ് പള്ളിക്ക് സമീപമുള്ള കെട്ടിടത്തില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

ഇലക്ട്രോണിക്സ് സാധനങ്ങള്‍ വില്‍ക്കുന്ന കമ്പനിയുടെ ഗോഡൗണിത്. കെട്ടിടത്തില്‍ വൈദ്യുതിയുമില്ല. പിന്നെങ്ങനെ തീ പടര്‍ന്നുവെന്നതിനെ കുറിച്ച് അന്വേഷണം നടക്കുകയാണ്.

ഇലക്ട്രോണിക് സാധനങ്ങള്‍ കൊണ്ടുവരുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടികളും മറ്റുമാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കോ കാര്യമായ നാശനഷ്ടമോ ഉണ്ടായിട്ടില്ല.

 

Latest News