Sorry, you need to enable JavaScript to visit this website.

ഷഹാനയുടെ മരണം, സജാദിന്റെ  ഉമ്മക്കും ചിലത് പറയാനുണ്ട് 

കോഴിക്കോട്- ഷഹാനയുടെ ദുരൂഹതയേറിയ മരണത്തിന് പിന്നാലെ ഭര്‍ത്താവ് സജാദിനെ പൊലീസ് പിടിയിലാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ ഇപ്പോഴിത പ്രതികരണവുമായി സജാദിന്റെ മാതാവ് അസ്മ രംഗത്തെത്തി.  ഷഹാന വാടക മുറിയില്‍ മരിച്ച സംഭവത്തില്‍ പങ്കില്ലെന്നാണ് അസ്മ പറയുന്നത്.  ഇരുവരുടെയും വിവാഹം കഴിഞ്ഞത് 2020 ഡിസംബര്‍ മൂന്നിനാണ്. എന്നാല്‍, വിവാഹം കഴിഞ്ഞതിന് ശേഷം മകനും മരുമകളും വീട് വിട്ടതാണെന്ന് സജാദിന്റെ അമ്മ അസ്മ പറഞ്ഞു. ജനുവരി 25  നാണ് ഇരുവരും തന്റെ വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നെ ഷഹാന മരണപ്പെട്ട അതിനുശേഷമാണ് കാണുന്നത്. യാതൊരു രീതിയിലും ബന്ധപ്പെടാന്‍ കഴിയാത്ത തരത്തില്‍ ഫോണില്‍ പോലും തന്നെ ബ്ലോക്ക് ചെയ്തിരുന്നതായും അസ്മ പറയുന്നു. മകന്‍ സജാദിനെ താന്‍ ഇടയ്ക്ക് കാണുമായിരുന്നു. വിവാഹം കഴിഞ്ഞ് ഏഴു ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ മുതല്‍ മകനും മരുമകളും തമ്മില്‍ വീട്ടില്‍ വഴക്ക് തുടങ്ങിയിരുന്നു. ഇരുവരുടെയും വഴക്കില്‍ പലതവണ ഇടപെട്ടതായി അസ്മ വെളിപ്പെടുത്തി. എന്നാല്‍, പലതവണ വഴക്കില്‍ ഇടപെടാന്‍ ശ്രമിച്ചുവെങ്കിലും ഇതൊന്നും ഫലം കണ്ടിരുന്നില്ല.  ഒരു ദിവസം നടന്ന വഴക്കില്‍ ഷഹാന അടുക്കളയില്‍ കയറി കത്തി കൈയ്യില്‍ വച്ചു. ഈ സംഭവത്തിന് ശേഷമാണ് മകനെയും മരുമകളെയും വീട്ടില്‍നിന്ന് ഇറക്കി വിട്ടത്. ഷഹാനയുടെ ജീവിത രീതിക്ക് ഉതകുന്ന വരുമാനം തനിക്കില്ലെന്നും അസ്മ വ്യക്തമാക്കി. ഈ കാരണം ചൂണ്ടിക്കാട്ടി തന്നെ, സ്വന്തം വരുമാനം കൊണ്ട് ജീവിക്കാനാണ് രണ്ടുപേരോടും താന്‍ ആവശ്യപ്പെട്ടത്. ചില പരാമര്‍ശങ്ങളെ അസ്മ നിഷേധിക്കുകയാണ് ചെയ്തത്. വിവാഹത്തില്‍ സ്ത്രീധനമായി 25 പവന്‍ സ്വര്‍ണം ഷഹാനക്ക് നല്‍കി എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെ അസ്മ തള്ളി. 'ഒന്നും കൊടുക്കില്ലെന്ന് പറഞ്ഞാണ് കല്യാണം ഉറപ്പിച്ചത്. അവര്‍ക്ക് ഒരു ഗതിയുമില്ല. ഒളിച്ചോടുമെന്ന് കരുതിയാണ് വിവാഹം കഴിപ്പിച്ചതെന്നും ഷഹാനയുടെ സഹോദരന്‍ ബിലാല്‍ എന്നോട് പറഞ്ഞിരുന്നു. സ്ത്രീധനമായി എന്റെ കയ്യില്‍ ഒന്നും തന്നിട്ടില്ല. അവര്‍ക്ക് കൊടുത്തത് എന്ത് ചെയ്‌തെന്ന് തനിക്ക് അറിയില്ല. വീട്ടുകാര്‍ ചേര്‍ന്നാണ് കല്യാണം ആലോചിച്ചത്. എന്നാല്‍, ഷഹാനയുടെ ചുറ്റുപാട് കണ്ടപ്പോള്‍ ബന്ധം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എന്നാല്‍, എന്റെ മകനും ഷഹാനയും തമ്മില്‍ ഫോണില്‍ സംസാരിക്കുമായിരുന്നു. പിന്നാലെ, രണ്ടു വര്‍ഷത്തിനുശേഷം സജാദിന്റെ നിര്‍ബന്ധ പ്രകാരം , വീട്ടില്‍ നിന്ന് വിവാഹം നടത്തി കൊടുത്തു.  മകന്‍ ലഹരി ഉപയോഗിക്കുന്നത് തനിക്ക് അറിയില്ല. എന്നാല്‍, തന്റെ മകന്‍ കുറ്റം ചെയ്തിട്ടുണ്ട്, എങ്കില്‍, അവന് ശിക്ഷ ലഭിക്കണം'  അസ്മ പറഞ്ഞു. 


 

Latest News