Sorry, you need to enable JavaScript to visit this website.

കാറോട്ട മത്സരവും അഭ്യാസവും; അല്‍ഐനില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍ 

ദുബായ്- റോഡില്‍ അപായകരമായ അഭ്യാസം നടത്തി വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. സോഷ്യല്‍ മീഡിയയില്‍ ഉടന്‍ തരംഗമായ സംഭവം അല്‍ഐന്‍ സിറ്റിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. രാത്രി വൈകി മൂന്ന് പേര്‍ നടത്തിയ വാഹനാഭ്യാസം നാലാമന്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് അല്‍ഐന്‍ ട്രാഫിക് അന്വേഷണ വിഭാഗം മേധാവി മേജര്‍ സെയിഫ് മുഹമ്മദ് നായിഫ് അല്‍ അമരി പറഞ്ഞു. 
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇത്തരം വീഡിയോകള്‍ മറ്റു യുവാക്കളേയും നിയമവിരുദ്ധ അഭ്യാസത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിക്കുമെന്ന് അബുദാബി പോലീസ് പറയുന്നു. അറസ്റ്റിലായ മൂന്ന് പേരും സ്ഥിരമായി ഇതുപോലെ റോഡില്‍ മത്സരിക്കാറുണ്ടെന്നും പലപ്പോഴും അത് താമസകേന്ദ്രങ്ങളിലാണെന്നും പോലീസ് പറഞ്ഞു. വാഹനം ഓടിക്കുന്നവരുടെ മാത്രമല്ല, കാല്‍നടയാത്രക്കാരടക്കമുള്ള മറ്റുള്ളവരുടേയും ജീവന്‍ അപടത്തിലാക്കുന്നതാണ് ഇത്തരം അഭ്യാസങ്ങളെന്ന് മേജര്‍ അല്‍ അമരി പറഞ്ഞു. 


 

Latest News