കൊച്ചി- എ.സി. തകരാറിലായതിനെ തുടര്‍ന്ന് കൊച്ചിയില്‍നിന്ന് ദുബായിലേക്കുള്ള വിമാനം വൈകി. ഞായറാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് വൈകിയത്. ചെറിയ കുട്ടികളടക്കം 250-ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്.
മുഴുവന്‍ യാത്രക്കാരെയും വിമാനത്തിനകത്ത് കയറ്റിയശേഷമാണ് എ.സി തകരാറിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഒരുമണിക്കൂറോളം യാത്രക്കാര്‍ക്ക് എ.സിയില്ലാതെ വിമാനത്തിനകത്ത് ഇരിക്കേണ്ടിവന്നു. പിന്നീട് യാത്രക്കാര്‍ പരാതിപ്പെട്ടതോടെയാണ് വിമാനത്തില്‍നിന്ന് തിരിച്ചിറക്കിയത്.






