Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ദ്രന്‍സിന്റെ ഉടല്‍ ഹിന്ദിയിലേക്ക് റീ മേക്ക് ചെയ്യുന്നു

നടന്‍ ഇന്ദ്രന്‍സ് പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം 'ഉടല്‍'  ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് രഘുനന്ദനാണ്. മെയ് 20 ന് ചിത്രം റിലീസ് ചെയ്യും. ഹിന്ദിക്ക് പുറമെ തെലുങ്കിലും സിനിമ നിര്‍മിക്കും,

മലയാളത്തില്‍ കായംകുളം കൊച്ചുണ്ണി, കമ്മാര സംഭവം, കേരള വര്‍മ്മ പഴശ്ശിരാജ തുടങ്ങിയ വമ്പന്‍ സിനിമകള്‍ ഒരുക്കിയ ശ്രീഗോകുലം മൂവിസിന്റെ ബോളിവുഡ് അരേങ്ങേറ്റമാണ് ഉടലിന്റെ റീമേക്കിലൂടെ നടക്കാന്‍ പോകുന്നത്.  രതീഷ് രഘുനന്ദന്‍ തന്നെയാകും ഹിന്ദി പതിപ്പിന്റെയും സംവിധാനം. ഇന്ദ്രന്‍സ്,ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ആണ്.
' ഉടല്‍ എന്ന സിനിമ കണ്ടതിന് ശേഷം നിരവധി അന്യഭാഷാ നിര്‍മ്മാതാക്കള്‍ റീമേക്ക് അവകാശം ചോദിച്ചു വിളിച്ചിരുന്നു. എന്നാല്‍ ഈ ചിത്രം ഗോകുലം മൂവീസ് തന്നെ ഹിന്ദി, തെലുങ്ക് ഭാഷകളില്‍ നിര്‍മ്മിക്കുകയാണ്. റീമേക്കിനായി ഞങ്ങളെ സമീപിച്ചവരോട് ഏറെ നന്ദിയുണ്ട്- ഗോകുലം ഗോപാലന്‍ പറഞ്ഞു.

ചിത്രത്തില്‍ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കും. അവരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഉടല്‍ മലയാളം റിലീസിന് ശേഷം ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നും ഗോകുലം ഗോപാലന്‍ അറിയിച്ചു.

റിലീസിന് മുന്നേ വലിയ സ്വീകാര്യത കിട്ടിയ ചിത്രമാണ് ഉടല്‍. ചിത്രത്തിന്റെ ടീസര്‍ യൂട്യുബില്‍ ട്രെന്‍ഡിങ് ആയിരുന്നു. സോഷ്യല്‍ മാധ്യമങ്ങളില്‍ ഇപ്പോഴും തരംഗമാണ് ടീസര്‍. ഇന്ദ്രന്‍സിന്റെ ഏറെ വ്യത്യസ്തമായ വേഷമാണ് ഉടലിലേത്. മെയ് 20നാണ് ചിത്രം റിലീസ് ആകുന്നത്.

 

Latest News