Sorry, you need to enable JavaScript to visit this website.

ജ്ഞാൻവാപി മസ്ജിദ് സമുച്ചയത്തിൽ വീഡിയോഗ്രാഫി സർവേ പുനരാരംഭിച്ചു

വാരണാസി- കനത്ത സുരക്ഷാ സന്നാഹങ്ങളോടെ വാരാണസിയിലെ ജ്ഞാൻവാപി മസ്ജിദ് സമുച്ചയത്തിൽ വീഡിയോഗ്രാഫി സർവേ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.

എതിർപ്പുകൾ മാറ്റിവെച്ച് ദേശിക കോടതി ചുമതലപ്പെടുത്തിയ സംഘവുമായി തൽക്കാലം സഹകരിക്കുമെന്ന് മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട ക്ഷികളും അവരുടെ അഭിഭാഷകരും കോടതി കമ്മീഷണർമാരും വീഡിയോഗ്രാഫർമാരും സ്ഥലത്തെത്തി, സർവേ ആരംഭിച്ചതായി വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ രാജ് ശർമ്മ പറഞ്ഞു.കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. പള്ളിയുടെ പുറം ഭിത്തികളിലെ വിഗ്രഹങ്ങൾക്ക് മുമ്പിൽ ദൈനംദിന പ്രാർത്ഥനയ്ക്ക് അനുമതി തേടി ഒരു കൂട്ടം സ്ത്രീകൾ നൽകിയ ഹരജിയാണ്  പ്രാദേശിക കോടതി പരിഗണിക്കുന്നത്. 

വെള്ളിയാഴ്ച ബന്ധപ്പെട്ട എല്ലാ കക്ഷികളുടേയും യോഗം ചേർന്നിരുന്നുവെന്നും കമ്മീഷന്റെ പ്രവർത്തനത്തിലും ക്രമസമാധാനപാലനത്തിലും സഹകരിക്കാൻ അഭ്യർത്ഥിച്ചിരുന്നുവെന്നും ശർമ്മ പറഞ്ഞു. സർവേ ആരംഭിച്ചതായി വാരണാസി പോലീസ് കമ്മീഷണർ എ സതീഷ് ഗണേഷും വാർത്താ ഏജൻസിയോട് പറഞ്ഞു.

സർവേ തടയണമെന്ന ഹരജി തള്ളിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആരാധനാലയങ്ങളിൽ മാറ്റം പാടില്ലെന്ന നിയമത്തിനു വിരുദ്ധമാണ് സർവെ ഉത്തരവെന്നാണ് അഞ്ചുമന് ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ചുണ്ടാക്കാണിക്കുന്നത്.

Latest News