Sorry, you need to enable JavaScript to visit this website.

കോടികളുടെ സാമ്പത്തിക തട്ടിപ്പ്; മാണി സി കാപ്പന്  സുപ്രീം കോടതി നോട്ടീസ്

ന്യൂദല്‍ഹി-  സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎല്‍എ മാണി സി കപ്പന് സുപ്രീം കോടതി നോട്ടീസ്. മുംബൈ മലയാളിയും വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ചീഫ് ജസ്റ്റീസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെടുത്തെന്ന ദിനേശ് മേനോന്റെ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ ഈ കേസിലെ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
ഹൈക്കോടതി നല്‍കിയ സ്‌റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് ദിനേശ് മേനോന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. 2013ല്‍ പണം വാങ്ങി മാണി സി കാപ്പന്‍ തട്ടിപ്പ് നടത്തിയെന്നാണ് ദിനേശ് മേനോന്റെ ആരോപണം. തനിക്കെതിരായ കേസ് ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി വാദം കേള്‍ക്കണമെന്ന് ഹൈക്കോടതിയില്‍ മാണി സി കാപ്പന്‍ നിലപാട് സ്വീകരിച്ചിരുന്നു.
 

Latest News