ദുബായ്-യു.എ.ഇ പ്രസിഡന്റും യു.എ.ഇ സായുധ സേനയുടെ പരമോന്നത കമാന്ററും സുപ്രീം പെട്രോളിയം കൗൺസിലിന്റെ ചെയർമാനുമായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. 74 വയസ്സായിരുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥരീകരിച്ചത്.
രാഷ്ട്രപിതാവും പ്രഥമ യു.എ.ഇ പ്രസിന്റുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ മരണത്തെ തുടർന്ന് 2004 ലാണ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ യു.എ.ഇ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.