മലപ്പുറം-നഗരസഭയിലെ സി.പി.എം കൗണ്‍സിലറും മുന്‍ അധ്യാപകനുമായ കെ.വി ശശികുമാറിനെതിരായ പീഡന പരാതിയില്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഡി.ഡി.ഇയോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.ശശികുമാര്‍ അധ്യാപകനായിരുന്ന മലപ്പുറത്തെ എയ്ഡഡ് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. അധ്യാപകന്‍ ആയിരുന്ന കാലത്താണ് ഇയാള്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ പീഡിപ്പിച്ചതെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെ കെ.വി ശശികുമാര്‍ മലപ്പുറം നഗരസഭ അംഗ്വതം രാജിവെക്കുകയും ചെയ്തിരുന്നു. അതേസമയം, അധ്യാപകനെ പരാതിയുമായി കൂടുതല്‍ പൂര്‍വ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് സി.പി.എം ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു.