സൗദി, ഇന്ത്യ സഹകരണം കൂടുതല്‍ ശക്തമാക്കും; വിദേശ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

റിയാദ് - സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇന്ത്യന്‍ വിദേശ മന്ത്രി എസ്. ജയ്ശങ്കറും ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ചുമായിരുന്നു ചര്‍ച്ച.
ആഗോള തലത്തില്‍ സുരക്ഷയും സമാധാനവും ശക്തമാക്കുന്നതിനുള്ള നടപടികളും മേഖലാ, ആഗോള തലത്തിലെ പുതിയ സംഭവവികാസങ്ങളും സൗദി, ഇന്ത്യന്‍ വിദേശ മന്ത്രിമാര്‍ ചര്‍ച്ച ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറഞ്ഞു.

 

Latest News