Sorry, you need to enable JavaScript to visit this website.

മലയാളി യുവാവ് മസ്‌കത്തില്‍ നിര്യാതനായി

മസ്‌കത്ത്- കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി വാരിയം വീട്ടില്‍ ഷാനവാസ് (41 ) ഒമാനില്‍ നിര്യാതനായി. മസ്‌കത്ത് ശര്‍ഖിയലെ ബുആലിയിലുള്ള  സ്വകാര്യ ആശുപത്രിയിലാണ് മരണം.
ഇന്നലെ രാത്രിയില്‍ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.  മസ്‌കത്തിലെ സോഷ്യല്‍ ഫോറം സമിതിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
പിതാവ്: അബൂബക്കര്‍, മാതാവ്: റാബിയ. ഭാര്യ: ഷഹീറ, ഏക മകന്‍ ഷാസില്‍ ഷാന്‍.

 

Latest News