ചീത്തപ്പേര് വേണ്ടതിലേറെയുണ്ട്, കല്യാണം   നടക്കുമെന്ന് തോന്നുന്നില്ല- കങ്കണ റണാവത് 

മുംബൈ- ബോളിവുഡില്‍ അഭിനയത്തിന്റെ പേരിലും വിവാദങ്ങളുടെ പേരിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ്ണ കങ്കണ റണാവത്ത്. സ്വന്തം അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയുന്ന തനിക്ക് ഒരു വഴക്കാളി ഇമേജാണ് ഉള്ളതെന്ന് നടി തന്നെ പറയുന്നു. ഇക്കാര്യം കൊണ്ട് തന്നെ തനിക്ക് വിവാഹം കഴിക്കാനാകുമെന്ന് കരുതുന്നില്ലെന്നാണ് താരം പറയുന്നത്.തന്റെ പുതിയ സിനിമയായ ധമാക്കയുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.യഥാര്‍ത്ഥ ജീവിതത്തില്‍ ടോം ബോയ് ആണോ, ആരെയെങ്കിലും മര്‍ദ്ദിക്കുമോ എന്ന ചോദ്യത്തിന് ആണ്‍കുട്ടികളെ തല്ലിച്ചതയ്ക്കുമെന്ന് കിംവദന്തികള്‍ പലരും പറയുന്നുണ്ടെന്നും അതിനാല്‍ താന്‍ ഒരു കഠിനഹൃദയയാണെന്നാണ് ആളുകള്‍ കരുതുന്നതെന്നും താരം പറയുന്നു. റസ്‌നീഷ് ഘായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ധക്കഡ്. ഈ മാസം 20ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഏജന്റ് അഗ്‌നി എന്ന കഥാപാത്രമായിട്ടാണ് കങ്കണ വേഷമിട്ടിരിക്കുന്നത്. അര്‍ജുന്‍ രാംപാല്‍,ദിവ്യ ദത്ത എന്നിവരാണ് സിനിമയില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest News