രണ്‍വീര്‍-ദീപിക മിന്നുകെട്ട് ഉടന്‍; മാതാപിതാക്കള്‍ ഡേറ്റ് കണ്ടെത്തുന്ന തിരക്കിലാണ്

മുംബൈ- ബോളിവുഡ് പവര്‍ കപ്പ്ള്‍സ് രണ്‍വീര്‍ സിങും ദീപിക പദുക്കോണും ഒരുമിച്ചിട്ട് അഞ്ചു വര്‍ഷത്തോളമായി. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ ഇടക്കിടെ വരാറുണ്ടെങ്കിലും ഈ വര്‍ഷം അതുണ്ടാകുമെന്ന് അഭ്യൂഹം ശക്തമായിരിക്കുകയാണ്. എന്നാല്‍ രണ്‍വീറും ദീപികയും മിന്നുകെട്ടിനെ കുറിച്ച് ഒരക്ഷരം പോലും ഉരിയാടാന്‍ തയാറായിട്ടില്ല. പപ്പരാസികള്‍ക്ക് ഈ വിവരമൊക്കെ ലഭിക്കാന്‍ ഏതെല്ലാം വഴികളുണ്ട്. രണ്ടു താരങ്ങളും വിവാഹത്തെ കുറിച്ച് ഒന്നു പറഞ്ഞില്ലെങ്കിലും ഇവരുടെ മാതാപിതാക്കള്‍ നല്ലൊരു ഡേറ്റ് ചികഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 

ദീപികയുടെ അച്ഛനമമ്മാര്‍ ഇതിനായി നാലു ഡേറ്റുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം സെപ്തംബറിനും ഡിസംബറിനുമിടയിലാണ് ഈ തീയതികള്‍. അടുത്ത ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന പരമ്പരാഗത ഹിന്ദു വിവാഹ ചടങ്ങായിരിക്കും നടക്കുക. വിരുന്ന് പിന്നീട് നടക്കും. ദീപിക ഇതിനകം തന്നെ വിവാഹ വസ്ത്രശേഖരങ്ങളുടെ പര്‍ചേസ് ആരംഭിച്ചു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹ വേദിയും ഡിസൈനറേയും തീരുമാനിക്കാനിരിക്കുന്നതെ ഉള്ളൂ. ഗോലിയോം കെ രാസ്‌ലീല രാം ലീലയുടെ സെറ്റില്‍ വച്ച് മൊട്ടിട്ട ദീപിക-രണ്‍വീര്‍ പ്രണയത്തിന് ഒരു ശുഭപര്യവസാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ് ഫാന്‍സ്.
 

Latest News