Sorry, you need to enable JavaScript to visit this website.

മൂന്നു മാസത്തിനിടെ ദുബായ് സന്ദർശിച്ചത് 39.7 ലക്ഷം പേർ

ദുബായ് - ഈ വർഷം ആദ്യ പാദത്തിൽ ലോക രാജ്യങ്ങളിൽ നിന്നുള്ള 39.7 ലക്ഷം സന്ദർശകർ ദുബായിലെത്തിയതായി ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം അറിയിച്ചു. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തെ  അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ ദുബായിലെത്തിയ വിദേശ സന്ദർശകരുടെ എണ്ണത്തിൽ 214 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 12.7 ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് ദുബായ് സന്ദർശിച്ചത്. 
ഈ വർഷം ആദ്യ പാദത്തിൽ ഹോട്ടൽ ഒക്യുപെൻസി നിരക്കിൽ ലോകത്ത് ഒന്നാം സ്ഥാനത്തെത്താനും ദുബായിക്ക് സാധിച്ചു. ദുബായിൽ ഹോട്ടൽ ഒക്യുപെൻസി നിരക്ക് 82 ശതമാനമായിട്ടുണ്ട്. ദുബായിൽ ടൂറിസം മേഖലയുടെ ശക്തിയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്നും ദുബായ് കിരീടാവകാശി പറഞ്ഞു. ഒക്‌ടോബർ മുതൽ മാർച്ച് വരെ നീണ്ടുനിന്ന ദുബായ് എക്‌സ്‌പോ 2.4 കോടി പ്രാദേശിക, വിദേശ ടൂറിസ്റ്റുകൾ സന്ദർശിച്ചതായാണ് കണക്ക്. 

Tags

Latest News