Sorry, you need to enable JavaScript to visit this website.

തൃക്കാക്കരയില്‍ ഇടതിനൊപ്പം, പുറത്താക്കുമെങ്കില്‍  പുറത്താക്കട്ടെ - കെവി തോമസ്

കൊച്ചി- തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഇടത് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫിന്റെ പ്രചാരണത്തില്‍ പങ്കാളിയാകുമെന്ന് വാര്‍ത്താ സമ്മേളനത്തിലാണ് കെ വി തോമസ് പ്രഖ്യാപിച്ചത്. താന്‍ ഇന്നും എന്നും കോണ്‍ഗ്രസുകാരനാണ്. കോണ്‍ഗ്രസുകാരനായി തന്നെയാണ് ഇടതിനായി പ്രചാരണത്തിന് ഇറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പ്രചാരണത്തിന് പോയിട്ടുള്ളത് താന്‍ മാത്രമല്ലെന്നാണ് കെവി തോമസ് നല്‍കുന്ന വിശദീകരണം. 2018 മുതല്‍ തന്നെ പുറത്താക്കാന്‍ സംഘടിത ശ്രമമുണ്ടെന്നും പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെയെന്നും കെ വി തോമസ് പറഞ്ഞു.കണ്ണൂരില്‍ സിപിഎം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാനാണെങ്കില്‍ പുറത്താക്കട്ടെയെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. കണ്ണൂരില്‍ പോയാല്‍ പുറത്താക്കുമെന്നായിരുന്നു അന്ന് പറഞ്ഞത് എന്നിട്ടെന്തായെന്നും കെ വി തോമസ് ചോദിച്ചു.
 

Latest News