Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നടിയോട് വ്യക്തിവിരോധമില്ല, സാമ്പത്തിക  താല്‍പര്യവുമല്ല- കാവ്യാ മാധവന്‍ 

കൊച്ചി- നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിനു കാരണം നടന്‍ ദിലീപിന്റെ ചില സാമ്പത്തിക താത്പര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്നു കാവ്യ മാധവന്‍. അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലാണ് കാവ്യ ആരോപണങ്ങള്‍ നിഷേധിച്ചത്. ഇന്നലെ ആലുവയിലുള്ള ദിലീപിന്റെ പത്മസരോവരം വീട്ടിലാണ് അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്തത്. 
അതിജീവിതയായ നടിയും കാവ്യ മാധവനും തമ്മിലുള്ള വ്യക്തി വിദ്വേഷമാണു കുറ്റകൃത്യത്തിനു വഴിയൊരുക്കിയതെന്നു കുറ്റപ്പെടുത്തുന്ന, ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടിഎന്‍ സൂരാജിന്റെ ശബ്ദ സന്ദേശം നേരത്തെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ റിയല്‍ എസ്‌റ്റേറ്റ്, സാമ്പത്തിക താത്പര്യങ്ങള്‍ സംബന്ധിച്ചു കേട്ടിരുന്ന പഴയ ആരോപണങ്ങള്‍ െ്രെകംബ്രാഞ്ച് വീണ്ടും അന്വേഷിച്ചിരുന്നു. കേസിന്റെ തുടരന്വേഷണത്തില്‍ ഇതുസംബന്ധിച്ചു ലഭിച്ച പുതിയ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണു ദിലീപിന്റെ ഭാര്യ കൂടിയായ കാവ്യയെ വിശദമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
എന്നാല്‍ പീഡിപ്പിക്കപ്പെട്ട നടിയുമായി വ്യക്തി വിരോധമുണ്ടായിരുന്നില്ലെന്നു കാവ്യ പറഞ്ഞു. അതേസമയം കാവ്യയുടെ ചില മൊഴികളിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയെന്നാണു സൂചന. ചില കാര്യങ്ങളും അവ സംഭവിച്ച സമയവും കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്ന നിലപാടാണു കാവ്യ പലപ്പോഴും സ്വീകരിച്ചത്.ഇന്നലെ ഉച്ചയ്ക്കു 12.45 നു തുടങ്ങിയ ചോദ്യം ചെയ്യല്‍ ചെറിയ ഇടവേള സഹിതം നാല് മണി വരെ നീണ്ടു. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് എസ്പി എംപി മോഹനചന്ദ്രന്‍, പീഡനക്കേസില്‍ തുടരന്വേഷണം നടത്തുന്ന ഡിവൈഎസ്പി ബൈജു എം പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു കാവ്യയെ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബില്‍ ഹാജരാവണമെന്നു കാണിച്ചു ക്രൈബ്രാഞ്ച് രണ്ട് തവണ കാവ്യയ്ക്കു നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കേസിലെ സാക്ഷിയെന്ന നിലയ്ക്കു തന്നെ വീട്ടില്‍ വച്ചു ചോദ്യം ചെയ്യണമെന്ന നിലപാടാണു കാവ്യ സ്വീകരിച്ചത്. ഇന്നലത്തെ ചോദ്യം ചെയ്യലിനിടെ കാവ്യാ മാധവന്‍ നല്‍കിയ മൊഴികളിലെ പഴുതുകളും പൊരുത്തക്കേടുകളും അന്വേഷണ സംഘം ഇന്ന് വിശദമായി പരിശോധിക്കും. ക്രൈംബ്രാഞ്ച് എ!ഡിജിപി അടക്കമുളളവരുടെ അനുമതിയോടെയാകും തുടര്‍ നടപടികള്‍.
 

Latest News