റിയാദ് - സൗദിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന. ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് 565 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചു. സൗദിയില്‍ പുതുതായി 114 പേര്‍ രോഗമുക്തി നേടുകയും ഒരു കൊറോണ രോഗി മരണപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയില്‍ 51 പേര്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ അഞ്ചു പേരുടെ കുറവ് രേഖപ്പെടുത്തി.
കൊറൊണബധ സംശയിച്ച് ഇരുപത്തിനാലു മണിക്കൂറിനിടെ 24,520 പേര്‍ക്ക് പരിശോധനകള്‍ നടത്തി. ജിദ്ദ-141, റിയാദ്-102, മക്ക-80, മദീന-54, ദമാം-23, തായിഫ്-22, ജിസാന്‍-17, അല്‍ബാഹ-13, അബഹ-10, തബൂക്ക്-8, സ്വബ്‌യ-6, ബുറൈദ-5 എന്നിങ്ങിനെ സൗദിയിലെ നഗരങ്ങളില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹുഫൂഫ്, അബൂഅരീശ്, റാബിഗ്, ഉനൈസ, ബേശ് എന്നിവിടങ്ങളില്‍ നാലു പേര്‍ക്കു വീതവും ഹായില്‍, അല്‍കോബാര്‍, യാമ്പു, അല്‍ഖര്‍ജ് എന്നിവിടങ്ങളില്‍ മൂന്നു പേര്‍ക്കു വീതവും അറാര്‍, ഖമീസ് മുശൈത്ത്, ബീശ, ദവാദ്മി, ഖത്തീഫ്, ദഹ്‌റാന്‍, മഹായില്‍, സ്വാംത, ബല്‍ജുര്‍ശി, അല്‍അഖീഖ് എന്നിവിടങ്ങളില്‍ രണ്ടു പേര്‍ക്കു വീതവും അഹദ് റുഫൈദ, സകാക്ക, നജ്‌റാന്‍, അഫീഫ്, മജ്മ, അല്‍മഹാനി, സറാത്ത് ഉബൈദ, അല്‍റസ്, ജുബൈല്‍, മന്ദഖ്, റനിയ, ഖിയാ, അല്‍ഖുര്‍മ, അല്‍കാമില്‍, ദലം, ഖില്‍വ, മജാരിദ, അല്‍നമാസ്, ഖുന്‍ഫുദ, തുര്‍ബ, ബദ്ര്‍, അല്‍ഉല, ഹഫര്‍ അല്‍ബാത്തിന്‍, സുലൈല്‍, അല്‍ഖുവൈഇയ, ശഖ്‌റാ, ദമദ്, ഫൈഫ, മൈസാന്‍, അബൂഅര്‍വ, വാദിദവാസിര്‍, അല്‍ഖുറൈഅ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ വൈകീട്ടു വരെ 6,45,73,611 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.