കല്യാണത്തിനിടെ കറണ്ട് പോയി, ഇരുട്ടില്‍ താലി മാറിക്കെട്ടി

ഉജ്ജയിന്‍- മധ്യപ്രദേശിലെ ഉജ്ജയിനില്‍ രണ്ട് സഹോദരിമാരുടെ വിവാഹത്തിനിടെ വൈദ്യുതി തകരാര്‍ ഉണ്ടായത് ചടങ്ങ് അലങ്കോലമാക്കി. ഇരുട്ടില്‍ താലി കെട്ടിയ ആള്‍ മാറിപ്പോയത് കാരണം രണ്ടാമതും വിവാഹം നടത്തേണ്ടിവന്നു.

രമേഷ്ലാലിന്റെ രണ്ട് പെണ്‍മക്കളായ നികിതയും കരിഷ്മയും വ്യത്യസ്ത കുടുംബങ്ങളില്‍നിന്നുള്ള യുവാക്കളായ ദംഗ്വാര ഭോലയും ഗണേഷുമായി വിവാഹിതരാകുന്ന ചടങ്ങാണ് ആകെ കലങ്ങിയത്. വധുക്കളുടെ  വസ്ത്രധാരണം സമാനമായിരുന്നതിനാലും മുഖം മറച്ചിരുന്നതിനാലും വിവാഹ ചടങ്ങുകള്‍ നടക്കുമ്പോള്‍ ഇടകലര്‍ന്ന വിവരം ആരും അറിഞ്ഞില്ല.

മാറിപ്പോയ വരന്മാരുമായാണ് പുരോഹിതന്‍ വധുക്കളെ മണ്ഡപത്തിന് ചുറ്റും കറക്കിച്ചത്. എല്ലാം കഴിഞ്ഞ്  വീട്ടിലെത്തിയപ്പോഴാണ് സത്യം മനസിലായത്. ചെറിയ തര്‍ക്കമൊക്കെ ഉണ്ടായെങ്കിലും ഒടുവില്‍ ഒത്തുതീര്‍പ്പിലെത്തി.
അടുത്ത ദിവസം ഒരിക്കല്‍ കൂടി ചടങ്ങുകള്‍ നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

 

Latest News