Sorry, you need to enable JavaScript to visit this website.

ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയിൽ ഭരണകക്ഷി എം.പി കൊല്ലപ്പെട്ടു

കൊളംബോ- ശ്രീലങ്കയിൽ മഹിന്ദ രാജപക്‌സെ അനുകൂലികളും സർക്കാർ വിരുദ്ധ പ്രക്ഷോഭരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി. ഭരണപക്ഷ എം.പി അമരകീർത്തി അത്തുകോറള സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടു.

തന്റെ കാർ തടഞ്ഞവർക്കു നേരെ അമരകീർത്തി വെടിയുതിർക്കുകയായിരുന്നു. രോക്ഷാകുലരായ ജനം എം.പിക്കെതിരെ കനത്ത തോതിൽ ആക്രമണം അഴിച്ചുവിട്ടു. പ്രതിഷേധക്കാരിൽനിന്നു രക്ഷനേടാൻ അഭയം തേടിയ കെട്ടിടത്തിൽ മരിച്ചനിലയിൽ പിന്നീട് എം.പിയെ കണ്ടെത്തുകയായിരുന്നു. 
പ്രക്ഷോഭം നിയന്ത്രണാതീതമായതോടെ പ്രധാനമന്ത്രി രജപക്‌സെ രാജി പ്രഖ്യാപിച്ചു. ഉടൻ രാജിവെക്കുകയാണെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ നയിക്കാൻ ഒരു സർവകക്ഷി സർക്കാരിനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടുള്ള രാജിക്കത്താണ് പ്രധാനമന്ത്രി കൈമാറിയത്. 

രാജപക്‌സെയുടെ ഔദ്യോഗിക വസതിക്കു സമീപം പ്രതിഷേധപ്രകടനം നടത്തിയവർക്കു നേരെയായിരുന്നു ആക്രമണം. സംഭവത്തിനു പിന്നാലെ ആദ്യം കൊളംബോയിലും പിന്നീട് രാജ്യം മുഴുവനും കർഫ്യൂ പ്രഖ്യാപിച്ചു. ടെംപിൾ ട്രീസിനു സമീപമുള്ള ടെന്റുകളെല്ലാം ജനക്കൂട്ടം തകർത്തു. പ്രതിഷേധക്കാരെ ഓടിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ വേദിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കാതിരിക്കാൻ പൊലീസ് മനുഷ്യച്ചങ്ങല തീർത്തു. അതു മറികടന്നാണ് സർക്കാർ അനുകൂലികൾ പ്രതിഷേധക്കാരെ ആക്രമിച്ചത്.

Latest News