വാഹന അഭ്യാസം, നടന്‍ ജോജു ജോര്‍ജിനെതിരെ  കെ എസ് യു പരാതി നല്‍കി 

തൊടുപുഴ- തേയിലക്കാടുകള്‍ക്കിടിയിലൂടെ ഓഫ് റോഡ് റേസിങ്ങ് നടത്തിയതിന് നടന്‍ ജോജു ജോര്‍ജ്ജിനെതിരെ കെ എസ് യു വിന്റെ പരാതി. കഴിഞ്ഞ ദിവസം വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റേസിങ്ങ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കെ എസ് യു അധികൃതര്‍ക്ക് പരാതി നല്‍കിയത്. ഇത് പ്ലാന്റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു.ഇടുക്കി ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്കാണ് കെ എസ് യു പരാതി നല്‍കിയത്. വാഗമണ്‍ എം.എം.ജെ എസ്‌റ്റേറ്റിലായിരുന്നു ഓഫ് റോഡ് റേസിങ്ങ്  ഇതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിരുന്നു. തന്റെ ജീപ്പ് റാങ്ക്‌ളറിലായിരുന്നു ജോജു എത്തിയത്.  നിരവധി പേരാണ് ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്. നടന്‍ ബിനു പപ്പുവും ജോജുവിനൊപ്പം വാഹനത്തിലുണ്ടായിരുന്നു.  മത്സരം നടന്നയിടം കൃഷിക്ക് മാത്രമെ ഉപയോഗിക്കാവൂ എന്നാണ് ചട്ടമെന്ന് കെ എസ് യു പരാതിയില്‍ പറയുന്നുണ്ട്.


 


 
 

Latest News