ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി

ദോഹ- ഖത്തറില്‍ ചികില്‍സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. ഓമശ്ശേരി കൊറ്റിവട്ടം മുളയത്ത് സ്വദേശി കെ.വി. അബ്ദുല്‍ നാസറാണ് (31) മരിച്ചത്.  രണ്ട് മാസത്തോളമായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു.
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി കൊറ്റിവട്ടം മുളയത്ത് ഹുസൈന്‍ മുസ്ലിയാരുടെയും ഫാത്വിമയുടെയും മകനായ അബ്ദുല്‍ നാസര്‍ ആറ് വര്‍ഷമായി ഖത്തറില്‍ െ്രെഡവറായി ജോലി ചെയ്തുവരികയായിരുന്നു.
നാജിയ നസ്‌റിന്‍ ആണ് ഭാര്യ. ന്യൂഹ അസ്മിന്‍ മകളാണ് .
മുഹമ്മദ് ഷാഫി(ഖത്തര്‍) ,മുഹമ്മദ് സ്വാദിഖ് എന്നിവര്‍ സഹോദരങ്ങളും നസീമ ,റഹിയാനത്ത് എന്നിവര്‍ സഹോദരിമാരുമാണ് .
രിസാലസ്റ്റഡി സര്‍ക്കിള്‍ ദോഹ ദീദ് യൂണിറ്റ്പ്രവര്‍ത്തകനായിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

Latest News